N
Nisha
06 Dec 19

1) 2019ലെ ഇ-കൊമേഴ്‌സ് സൂചികയിൽ ഇന്ത്യക്ക് 73 ആം സ്ഥാനം

യുഎൻ ട്രേഡ് ആൻഡ് ഡവലപ്മെന്റിlന്റെ (UNCTAD) ബിസിനസ്-ടു-കൺസ്യൂമർ (B2C) ഇ-കൊമേഴ്‌സ് സൂചികയിൽ ഇന്ത്യക്ക് 73 ആം സ്ഥാനം.

152 രാജ്യങ്ങൾ റാങ്കിംഗ് പട്ടികയിൽ ഉൾപ്പെട്ടു . തുടർച്ചയായ രണ്ടാം വർഷവും പട്ടികയിൽ നെതർലാൻഡ്‌സ് ഒന്നാമതെത്തി.

2019 ലെ സൂചികയിലെ ഏറ്റവും താഴ്ന്ന മൂല്യമുള്ള 20 സമ്പദ്‌വ്യവസ്ഥകളിൽ 18 എണ്ണം ഏറ്റവും വികസ്വര രാജ്യങ്ങളാണ്.

ഇന്ത്യ 2018 ൽ 80 ആം സ്ഥാനത്തായിരുന്നു . 2017 ൽ 83 ഉം .2019 എത്തിയതോടെ അല്പം മെച്ചപ്പെട്ടു പട്ടികയിൽ 73 ആം സ്ഥാനത്ത് ആയി.

2) മസാത്സുഗു അസകവ ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

മസത്‌സുഗു അസകവയെ ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ (എ.ഡി.ബി) പ്രസിഡന്റായി തിരഞ്ഞെടുത്തു. അസകവ നിലവിൽ ജപ്പാൻ പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും പ്രത്യേക ഉപദേശകനായി സേവനം അനുഷ്ഠിക്കുകയാണ്.

2020 ജനുവരി 17 ന് അദ്ദേഹം അധികാരമേൽക്കും. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ പത്താമത്തെ പ്രസിഡന്റായിരിക്കും അദ്ദേഹം. ടാക്കിക്കോ നാകാവോയ്ക്ക് പകരക്കാരനായി ആണ് അദ്ദേഹം വരുന്നത് . നകാവോ 2020 ജനുവരി 16 വരെ ഉണ്ടാവും.

61 കാരനായ അസകവയ്ക്ക് അന്താരാഷ്ട്ര ധനകാര്യ വികസന മേഖലയിൽ നാല് പതിറ്റാണ്ടിലേറെക്കാലം പ്രവർത്തിച്ച പരിചയമുണ്ട്. ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റുകൾ, അന്താരാഷ്ട്ര നികുതി നയം കൂടാതെ ജപ്പാനിലെ ധനകാര്യ മന്ത്രാലയത്തിൽ പല സീനിയർ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

3) ഡിസംബർ 5: ലോക മണ്ണ് ദിനമായി ആചരിക്കുന്നു.

എല്ലാ വർഷവും ഡിസംബർ 5 ലോക മണ്ണ് ദിനമായി ആചരിക്കുന്നു.

മണ്ണിന്റെ ആരോഗ്യവും അതിന്റെ സംരക്ഷണവും മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കാൻ ഗവൺമെന്റുകൾ, ഓർഗനൈസേഷനുകൾ, കമ്മ്യൂണിറ്റികൾ, വ്യക്തികൾ എന്നിവരെ പ്രോത്സാഹിപ്പിക്കുന്നുതിനാണ് ഈ ദിവസം ആചരിക്കുന്നത്.

മണ്ണിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനായി ലോകമെമ്പാടുമുള്ള ആളുകളെ സജീവമായി മണ്ണിലേക്കിറക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് ഈ ദിവസം . ഭൂമിയിൽ മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതും ദിവസത്തിന്റെ പ്രധാന ഉദ്ദേശമാണ്.

2019 ലോക മണ്ണ് ദിനത്തിന്റെ സന്ദേശം ' മണ്ണൊലിപ്പ് തടയുക , നമ്മുടെ ഭാവി സംരക്ഷിക്കുക' എന്നതാണ്.

2002 ൽ ഇന്റർനാഷണൽ യൂണിയൻ ഓഫ് സോയിൽ സയൻസസ് (IUSS) എല്ലാ വർഷവും ഡിസംബർ 5 ന് ലോക മണ്ണ് ദിനം ആചരിക്കാൻ ശുപാർശ ചെയ്തു. എല്ലാവരും അത് പിന്തുണച്ചതോടെ ഡിസംബർ 5 ലോക മണ്ണ് ദിനമായി ആചരിക്കാൻ തുടങ്ങി.

4) കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 14,500 ലധികം എൻ‌ജി‌ഒകളെ നിരോധിച് കേന്ദ്രം

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 14,500 ലധികം സർക്കാരിതര സംഘടനകളെ (NGO) നിരോധിച്ചതായി ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ചെയ്തു.

ഫോറിൻ കോൺട്രിബ്യുഷൻ റെഗുലേഷൻ ആക്ട് (FCRA) പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള NGO കളാണിവ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് റിപ്പോർട്ട് സമർപ്പിച്ചത്.

ഇതു വരെ 1,808 NGOകളുടെ FCRA രജിസ്ട്രേഷനും ഇതിന്റെ ഭാഗമായി മന്ത്രാലയം റദ്ദാക്കി. 2017-18 വർഷത്തെ വാർഷിക റിട്ടേൺ സമർപ്പിക്കാത്തതിനാൽ എല്ലാ NGO കളുടെയും സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയിരുന്നു.

എല്ലാ FCRA NGOകളും അസോസിയേഷനുകളും കൃത്യസമയത്ത് വാർഷിക റിട്ടേൺ സമർപ്പിക്കണമെന്നുള്ളത് ഒരു നിയമമാണ്. അനുസരിക്കാത്ത NGOകൾക്ക് ഓൺലൈൻ സംവിധാനത്തിലൂടെ നോട്ടീസുകൾ മന്ത്രാലയം നൽകിയിരുന്നു.

ഇന്ത്യയിലെ FCRA രജിസ്റ്റർ ചെയ്ത NGOകൾക്ക് 2019 നവംബർ 28 ലെ കണക്കനുസരിച്ച് 2018-19ൽ 2,244.77 കോടി രൂപയും 2017-18 സമയത് 16,902.41 കോടി രൂപയും നൽകി.    

5) ഒഡീഷ സർക്കാർ സ്മാർട്ട് ലേണിംഗ് മൊബൈൽ അപ്ലിക്കേഷൻ ആയ മധു ആപ്പ് അവതരിപ്പിച്ചു

കുട്ടികൾക്കായി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് സ്മാർട്ട് ലേണിംഗ് ഫോൺ ആപ്ലിക്കേഷൻ ആയ ‘മധുആപ്പ്' പുറത്തിറക്കി.

വീഡിയോകളും ട്യൂട്ടോറിയലുകളും വഴി പാഠങ്ങൾ പഠിക്കാൻ സ്കൂൾ വിദ്യാർത്ഥികളെ സഹായിക്കുകയെന്നതാണ് ഈ അപ്ലിക്കേഷന്റെ ലക്‌ഷ്യം.

ഒഡീഷയുടെ ആദ്യ ബിരുദധാരിയും അഭിഭാഷകനുമായ ഉത്‌കൽ ഗൗറബ് മധുസൂദൻ ദാസിന് ആദരവായിട്ടാണ് അപ്ലിക്കേഷൻ ഇറക്കിയിരിക്കുന്നത് .

സംസ്ഥാന സർക്കാരിന്റെ 5ടി കർമപദ്ധതിക്ക് കീഴിലാണ് ഈ ആപ്ലിക്കേഷൻ ജില്ലാ ഭരണകൂടം അവതരിപ്പിച്ചത്.

പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരുടെയും ,അധ്യാപകരുടെയും പ്രഭാഷണങ്ങളും, ക്ലാസ്സുകളും ഒഡിയ ഭാഷയിൽ അപ്പ്ലിക്കേഷനിൽ സജ്ജീകരിച്ചിരിക്കുന്നു.

Replies to this post