M
Midhun
03 Apr 19

SI Testinulla notification Enna varika

Replies to this post

M
M

സിവിൽ പോലീസ് ഓഫീസർ റിക്രൂട്ട്മെന്റ്
പി.എസ്.സി ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കായികക്ഷമതാ പരീക്ഷക്ക് തയ്യാറെടുക്കുക.

കേരള പോലീസ് സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്ക് റിക്രൂട്ട്മെന്റിനുള്ള ഷോർട് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ ഏഴ് ബറ്റാലിയനുകളിലേക്കായി വിവിധ ജില്ലകളിൽ നടത്തിയ എഴുത്തുപരീക്ഷയിലൂടെ യോഗ്യത നേടിയവരുടെ ചുരുക്കപ്പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഉടൻ തന്നെ കായികക്ഷമതാ പരീക്ഷ നടത്തുമെന്നാണ് പി.എസ്.സി വൃത്തങ്ങൾ നൽകുന്ന സൂചന. തീയതി, കേന്ദ്രങ്ങൾ ഇവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പി.എസ്.സി അറിയിപ്പുകൾ ശ്രദ്ധിക്കുക.

ശാരീരിക യോഗ്യതകൾ ഉയരം :168 സെ.മീ, നെഞ്ചളവ് : 81 സെ.മീ & 5 സെ.മീ വികാസം

താഴെപ്പറയുന്ന 8 ഇനങ്ങളാണ് കായികക്ഷമതാ പരീക്ഷയിലുള്ളത്. ഇതിൽ ഏതെങ്കിലും അഞ്ചെണ്ണത്തിലും ശാരീരിക അളവെടുപ്പിലും വിജയിച്ചാലാണ് റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റുക.. 100 മീറ്റര്‍ ഓട്ടം : 14 സെക്കൻഡ് ഹൈജമ്പ് : 132.20 സെ.മീ ലോങ്ങ് ജമ്പ് : 457 .20 സെ.മീ ഷോട് പുട്ട് (7264 gms) : 609.60 സെ.മീ റോപ് ക്ലൈമ്പിങ് : 365.80 സെ.മീ
ക്രിക്കറ്റ് ബോൾ ത്രോ : 6096 സെ.മീ ചിന്നിങ്/പുൾ അപ്സ് : 8 times 1500 മീറ്റർ ഓട്ടം : 5മിനിറ്റ് 44 സെക്കൻഡ്

കായികക്ഷമതയിൽ വിജയിക്കുന്നവർ ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ഒഴിവുകൾക്കനുസൃതമായി ഉദ്യോഗാർത്ഥികൾക്ക്‌ അഡ്വൈസ് മെമ്മോ അയക്കുകയും ചെയ്യും. തുടർന്നാണ് മെഡിക്കൽ പരിശോധന. ശാരീരികവൈകല്യങ്ങളും, കാഴ്ചശേഷി തിരിച്ചറിയുന്നതിനുo വേണ്ടിയാണ് ഈ പരിശോധന. ഇത് പൂർത്തിയായതിനു ശേഷം ട്രെയിനിങിനുള്ള അറിയിപ്പ് ലഭിക്കും.

കേരള പോലിസിന്റെ ഭാഗമാകാൻ തയ്യാറെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ആശംസകൾ അറിയിക്കുന്നു.

keralapolice #keralapsc #civilpoliceofficerrecruitment

1