V
Vishnu
30 Nov 17

മിനി പബ പദ്ധതി എന്താണ്.?

Replies to this post

R
Rashid

മിനിപമ്പ ടൂറിസം പദ്ധതി പൂർത്തിയായി

ശബരിമല തീർഥാടകരുടെ ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പയിലെ ടൂറിസം പദ്ധതി പ്രവൃത്തികൾ പൂർത്തിയായി. ടൂറിസം വകുപ്പിൽനിന്ന് അനുവദിച്ച 68 ലക്ഷം രൂപയും തവനൂർ എം.എൽ.എയും തദ്ദേശ സ്വയംഭരണ മന്ത്രിയുമായ ഡോ. കെ.ടി. ജലീലി​െൻറ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 1.25 കോടിയും ചെലവഴിച്ചാണ് രണ്ട് ഘട്ടങ്ങളിലായി നിർമാണം പൂർത്തിയാക്കിയത്. തീർഥാടകർക്കുള്ള കുളിക്കടവ്, ഷവർ ബാത്ത്, വ്യൂ പോയൻറ്, കവാടം എന്നിവ ആദ്യഘട്ടത്തിലും പുഴയോര ഭിത്തി, വിരിവെക്കാനുള്ള സൗകര്യം, ഓപൺ ഓഡിറ്റോറിയം എന്നിവ രണ്ടാംഘട്ടത്തിലും പൂർത്തിയാക്കി. ആയിരത്തോളം ശബരിമല തീർഥാടകർക്ക് ഒരേസമയം വിരിവെക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

1