A
Alfiya
05 Jul 18

Sir pleas tell me the full history of hill palace of kochi

Replies to this post

A
Amal

കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയവും കൊച്ചിരാജാക്കന്മാരുടെ ഭരണസിരാകേന്ദ്രവുമായിരുന്നു 1865-ൽ തൃപ്പൂണിത്തറയിൽ പണികഴിപ്പിച്ച ഹിൽ പാലസ്. 54 ഏക്കറിൽ തദ്ദേശീയ ശൈലിയിലുള്ള 49 കെട്ടിടങ്ങളടങ്ങുന്ന ഈ കൊട്ടാരത്തിൽ ഹിൽ പാലസ് പുരാവസ്തു മ്യൂസിയം, ഹെറിട്ടേജ് മ്യൂസിയം, ഡിയർ പാർക്ക്, ചരിത്രാതീത പാർക്ക്, കുട്ടികളുടെ പാർക്ക് എന്നിവ ഉൾക്കൊള്ളുന്നു. കൊട്ടാരത്തിനു ചുറ്റും നിരവധി ഔഷധസസ്യങ്ങളുണ്ട്.

1
A
Amal

കൊച്ചി മഹാരാജാവ് തന്റെ സ്വന്തം സമ്പാദ്യമുപയോഗിച്ച് 1865-ൽ പണികഴിപ്പിച്ചതാണ് ഹിൽ പാലസ്[5]. 1980-ൽ കൊച്ചി രാജകുടുംബം ഈ കൊട്ടാരം കേരള സർക്കാറിനു കൈമാറി. പിന്നീട് പുരാവസ്തു വകുപ്പിന്റെ കീഴിലായ ഹിൽ പാലസ് 1986 മ്യൂസിയമാക്കി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. പ്രശസ്തമായ മലയാള ചലച്ചിത്രം മണിച്ചിത്രത്താഴ് ഉൾപ്പെടെ നിരവധി ചലച്ചിത്രങ്ങൾ ഈ കൊട്ടാരത്തിൽ വച്ച് ചിത്രീകരിച്ചിട്ടുണ്ട്.

1